ന്യൂജേഴ്‌സിയിലെ സിനഗോഗുകള്‍ക്ക് കനത്ത ഭീഷണിയെന്ന് എഫ്ബിഐ മുന്നറിയിപ്പ്‌

ന്യൂജേഴ്‌സിയിലെ സിനഗോഗുകള്‍ക്ക് കനത്ത ഭീഷണിയെന്ന് എഫ്ബിഐ മുന്നറിയിപ്പ്‌

ന്യൂുജേഴ്‌സി: അമേരിക്കന്‍ സംസ്ഥാനമായ ന്യൂജേഴ്‌സിയിലെ സിനഗോഗുകള്‍ക്ക് കനത്ത ഭീഷണിയുള്ളതായി വിശ്വസനീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എഫ്ബിഐ.
സമൂഹത്തിന്റെയും സൗകര്യങ്ങളുടെയും സുരക്ഷയ്ക്കായി വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഈ സമയത്ത് എടുക്കണമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു.
ന്യൂജേഴ്‌സിയുടെ ഏതെങ്കിലും പ്രത്യേക ഭാഗത്തിനാണോ ഭീഷണി അല്ലെങ്കില്‍ സംസ്ഥാനത്തൊട്ടാകെയാണോയെന്ന് വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം യുഎസില്‍ റെക്കോര്‍ഡ് 2,717 യഹൂദ വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വിദ്വേഷ വിരുദ്ധ നിരീക്ഷണ ഗ്രൂപ്പായ ആന്റി ഡിഫമേഷന്‍ ലീഗ് (എഡിഎല്‍) 1979 മുതല്‍ ഇത്തരം സംഭവങ്ങളുടെ കണക്കെടുക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
വടക്കന്‍ ന്യൂജേഴ്‌സിയിലെ ജൂത ഫെഡറേഷന്‍ ''നിങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ അറിയിക്കുക, സുരക്ഷിതരായിരിക്കുക'' എന്ന കമന്റുമായി എഫ്ബിഐ മുന്നറിയിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ഭീഷണിയെക്കുറിച്ച് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസുമായും നിയമ പാലകരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.
സ്ഥിതി ഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിയമ പാലകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദഹം ട്വീറ്റ് ചെയ്തു.
എഡിഎല്‍ 2021ല്‍ ന്യൂജേഴ്‌സിയില്‍ 370 യഹൂദ വിരുദ്ധ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഏപ്രിലില്‍, ഓര്‍ത്തഡോക്‌സ് ജൂത കുടുംബങ്ങള്‍ ധാരാളമായുള്ള ലേയ്ക് വുഡ് ഭാഗത്ത് തുടര്‍ച്ചയായി അക്രമാസക്തമായ പ്രവര്‍ത്തികള്‍ നടത്തിയതിന് ഒരു ന്യൂജേഴ്സിക്കാരനില്‍ ഫെഡറല്‍ വിദ്വേഷ കൃത്യങ്ങള്‍ക്കുള്ള കുറ്റം ചുമത്തി.
രാജ്യമൊട്ടാകെ ജൂത വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് എഫ്ബിഐ മുന്നറിയിപ്പ്.
ബ്രൂക്ക്‌ലിന്‍ നെറ്റ്സ് ബാസ്‌ക്കറ്റ്ബോള്‍ ടീമിന്റെ കളിക്കാരനായ കൈറി ഇര്‍വിംഗ്, യഹൂദ വിരുദ്ധ സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്ന ഒരു സിനിമയെക്കുറിച്ചുള്ള ലിങ്ക് ട്വീറ്റ് ചെയ്തതിന് ബുധനാഴ്ച ക്ഷമാപണം നടത്തി.
യഹൂദ വിരുദ്ധ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിന് കെയ്ന്‍ വെസ്റ്റിനെ ട്വിറ്ററും ഇന്‍സ്റ്റാഗ്രാമും ലോക്ക് ചെയ്തു. സംഗീതജ്ഞന്റെ യഹൂദ വിരുദ്ധ അഭിപ്രായങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒരു വിദ്വേഷ സംഘം പിന്നീട് ലോസ് ഏഞ്ചല്‍സ് തെരുവില്‍ ബാനറുകള്‍ തൂക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.