ശരീരത്തിലെ രോമങ്ങള്‍ വടിച്ചു: ജമിഷ മുബീന്‍ അനുകരിച്ചത് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ പൊട്ടിത്തെറിച്ച ചാവേറിനെ; എന്‍ഐഎയ്ക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചു

ശരീരത്തിലെ രോമങ്ങള്‍ വടിച്ചു: ജമിഷ മുബീന്‍ അനുകരിച്ചത് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ പൊട്ടിത്തെറിച്ച ചാവേറിനെ; എന്‍ഐഎയ്ക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചു

ചെന്നൈ: കോയമ്പത്തൂര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രതി ജമിഷ മുബീന്‍ ലക്ഷ്യമിട്ടത് ഇസ്ലാമിക് സ്റ്റേറ്റ് മോഡല്‍ ആക്രമണമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആക്രമണത്തിന് മുന്‍പ് ഇയാള്‍ ശരീരത്തിലെ രോമം മുഴുവന്‍ വടിച്ചു കളഞ്ഞെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഭീകരാക്രമണങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശരീരത്തിലെ രോമങ്ങള്‍ നീക്കാറുണ്ട്.

സ്ഫോടനത്തില്‍ ജമിഷ മുബീന്റെ ശരീരം പൂര്‍ണമായും ചിന്നിച്ചിതറിയിരുന്നില്ല. പരിശോധനയ്ക്ക് ആവശ്യമായ ശരീര ഭാഗങ്ങള്‍ സംഭവ സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. ശരീര ഭാഗങ്ങളില്‍ ഒന്നും തന്നെ രോമങ്ങള്‍ ഉണ്ടായിരുന്നില്ല. ആക്രമണത്തിന് മുന്‍പ് രോമങ്ങള്‍ അയാള്‍ നീക്കിയിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഇയാള്‍ ഉപയോഗിച്ച ട്രിമ്മര്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

സ്ഫോടക വസ്തുക്കള്‍ നിറച്ച കാറില്‍ പുറപ്പെടുന്നതിന് മുന്‍പ് മുബീന്‍ പ്രാര്‍ത്ഥിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതിന് ശേഷം സ്ലേറ്റില്‍ ചോക്ക് ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടിയും വരച്ചു. ഇതിന് താഴെ അള്ളാഹുവിന്റെ കൊട്ടാരത്തില്‍ തൊടാന്‍ ധൈര്യപ്പെടുന്നവരെ ഇല്ലാതാക്കുമെന്നും എഴുതിയിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മുബീന്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മൗലവി സഹാരണ്‍ ബിന്‍ ഹാഷിമിന്റെ വീഡിയോകള്‍ മുബീന്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഇസ്ലാമിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യേണ്ട ഉത്തരവാദിത്വം യുവാക്കള്‍ക്കാണെന്ന് മുബീന്‍ വിശ്വസിച്ചിരുന്നതായും എന്‍ഐഎ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.