സാധാരണയായി ജനങ്ങൾ ഉപയോഗിക്കുന്ന ഓരോ എടിഎമ്മുകളും സ്ഥാപിക്കുന്നത് ബാങ്കുകളുടെ കരാറുകാരാണ്. ബാങ്കിന്റെ അനുമതിയോടെ എടിഎം കോണ്‍ട്രാക്ടർമാർ വിവിധ സ്ഥലങ്ങളിൽ എടിഎമ്മുകൾ സ്ഥാപിക്കുകയാണ് പതിവ്. ഇതിലൂടെ പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്പാദിക്കാവുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇന്ത്യയിലുടനീളം എടിഎമ്മുകൾ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടാറ്റ ഇന്‍ഡിക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വണ്‍ എടിഎം തുടങ്ങിയ കമ്പനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
സിബിഐയുടെ എടിഎമ്മുകൾ സ്ഥാപിക്കുന്നതിനായി അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം നടത്തേണ്ടതുണ്ട്. ഇത് പിന്നീട് റീഫണ്ട് ചെയ്യാവുന്നതാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റായി രണ്ട് ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനമായി മൂന്ന് ലക്ഷം രൂപയുമാണ് അടയ്ക്കേണ്ടത്.
എടിഎം നിര്‍മ്മിക്കുകയും ഉപയോക്താക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്താല്‍, ഓരോ പണമിടപാടിനും എട്ട് രൂപയും ബാലന്‍സ് പരിശോധന, ഫണ്ട് ട്രാന്‍സ്ഫർ പോലെയുള്ള ഇടപാടുകള്‍ക്ക് രണ്ട് രൂപയും നിങ്ങള്‍ക്ക് ലഭിക്കും.
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് എടിഎം ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കേണ്ടത്. എടിഎം ഫ്രാഞ്ചൈസിയുടെ മറവില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പല തട്ടിപ്പുകളും നടക്കുന്നതു കൊണ്ടാണ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.
ഒരു എടിഎം ക്യാബിന്‍ സജ്ജീകരിക്കുന്നതിന് 50 മുതല്‍ 80 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള സ്ഥലം ഉണ്ടായിരിക്കണം. ഇത് മറ്റ് എടിഎമ്മുകളില്‍ നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആളുകള്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുന്നിടത്ത് വേണം എടിഎം ക്യാബിന്‍ സ്ഥാപിക്കാന്‍. എപ്പോഴും വൈദ്യുതി ലഭിക്കുന്ന സ്ഥലമായിരിക്കണം.
കൂടാതെ കുറഞ്ഞത് 1kW വൈദ്യുതി കണക്ഷനും ആവശ്യമാണ്. ക്യാബിന്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ഇഷ്ടിക ചുവരുകളുമുള്ള കെട്ടിടമായിരിക്കണം. നിങ്ങൾ റെസിഡൻഷ്യൽ ഏരിയയിലാണ് താമസിക്കുന്നതെങ്കിൽ, വി-സാറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് നിങ്ങൾ സൊസൈറ്റിയിൽ നിന്നോ അതോറിറ്റിയിൽ നിന്നോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്.
എടിഎം ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ് പോലുള്ള ഏതെങ്കിലും രേഖകൾ സമർപ്പിക്കേണ്ടതുണ്ട്, വിലാസം തെളിയിക്കുന്നതിന് റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ഇലക്ട്രിസിറ്റി ബില്‍ തുടങ്ങിയവയും ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് വിവരങ്ങളും സമർപ്പിക്കണം.
അടുത്തിടെ എടുത്ത ഫോട്ടോ, സാധുവായ ഇമെയില്‍ ഐഡി, ബന്ധപ്പെടാനുള്ള ഫോൺ നമ്പര്‍, ജിഎസ്ടി നമ്പര്‍ എന്നിവയാണ് ഇതിനാവശ്യമായ മറ്റ് രേഖകൾ. കൂടാതെ കമ്പനി ആവശ്യപ്പെടുന്ന മറ്റ് സാമ്പത്തിക രേഖകളും ഹാജരാക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.