പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം വരുന്നു

പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം വരുന്നു. ജോലിയില്‍ നിന്ന് വിട്ട ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പെന്‍ഷന്‍ വിഹിതം പിന്‍വലിക്കാന്‍ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. പെന്‍ഷന്‍ നിയന്ത്രണത്തിലും പിഎഫ് നിക്ഷേപത്തിന്റെ പലിശയിലും ഇന്ന് ചേരുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം അന്തിമ തീരുമാനം എടുക്കും.

നിലവില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ട സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്ന് വിടുതല്‍ നേടി രണ്ടു മാസത്തിനകം വിഹിതം പിന്‍വലിക്കാം. എന്നാല്‍ ഇത് ഉയര്‍ന്ന പെന്‍ഷന്‍ തുക ലഭിക്കുന്നതിന് തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണം വരുത്തുന്നത്.

സാമൂഹ്യ സുരക്ഷാ കോഡിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുക. ശ്രീനഗറില്‍ ചേരുന്ന ഇ.പി.എഫിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി പുതിയ പെന്‍ഷന്‍ പദ്ധതി പരിഗണിക്കും. യോഗം നടപ്പു സാമ്പത്തിക വര്‍ഷത്തെ പി.എഫ് നിക്ഷേപത്തിനുള്ള പലിശയും തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.