കത്ത് വിവാദം: മേയറുടെ വീടിന് മുന്നിലും പ്രതിഷേധം; കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തകന് സി.പി.എമ്മുകാരുടെ മര്‍ദ്ദനം

കത്ത് വിവാദം: മേയറുടെ വീടിന് മുന്നിലും പ്രതിഷേധം; കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തകന് സി.പി.എമ്മുകാരുടെ മര്‍ദ്ദനം

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയറുടെ വീടിന് മുന്നിലും പ്രതിഷേധം. മേയര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദിച്ചു. മുടവന്‍മുകളിലെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തിലേയ്ക്ക് കയറാനിറങ്ങുന്നതിനിടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി മേയര്‍ക്കെതിരെ രംഗത്തെത്തിയത്.

പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് പൊലീസും സി.പി.എം പ്രവര്‍ത്തകരും എത്തിയിരുന്നു. സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

അതേസമയം ബി.ജെ.പി, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രന്റെയും ഡി.ആര്‍ അനിലിന്റെയും ഓഫീസിന് മുന്നില്‍ ബി.ജെ.പി കൊടി കെട്ടി. മേയറുടെ ഓഫീസിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് എം.ആര്‍ ഗോപന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഇതിനിടെ വിവാദ കത്തിന്മേലുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി മേയറുടെ മൊഴി ആദ്യം രേഖപ്പെടുത്തും. ഡി.ആര്‍ അനിലിന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴി എടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.