പ്രതിഷേധങ്ങള്‍ക്കിടെ മേയര്‍ കോര്‍പറേഷന്‍ ഓഫിസില്‍; എത്തിയത് പോലീസ് സുരക്ഷയില്‍

പ്രതിഷേധങ്ങള്‍ക്കിടെ മേയര്‍ കോര്‍പറേഷന്‍ ഓഫിസില്‍; എത്തിയത് പോലീസ് സുരക്ഷയില്‍

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തെത്തുടര്‍ന്ന് കോര്‍പറേഷന്‍ ആസ്ഥാനത്ത് ബിജെപി കൗണ്‍സലര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫിസിലെത്തി. കനത്ത പൊലീസ് സുരക്ഷയില്‍ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ഓഫിസ് വഴിയാണ് മേയറുടെ ചേംബറില്‍ പ്രവേശിപ്പിച്ചത്. 

കോര്‍പറേഷന്‍ ഓഫീസിനു മുന്നിലെത്തിയ മേയറുടെ വാഹനം തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിച്ചിരുന്നു. വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു മാറ്റി. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.

തുടര്‍ച്ചയായ രണ്ടാം ദിവസവും കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. മേയറുടെ ഓഫിസ് കവാടത്തിനു മുന്നില്‍ ബിജെപിയുടെ കൊടി നാട്ടിയിരുന്നു. ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസിന്റെ സത്യഗ്രഹം തുടങ്ങി. മേയര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സിപിഎം കൗണ്‍സിര്‍മാര്‍ കോര്‍പറേഷന്‍ ഓഫിസില്‍ എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.