പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടത്തും

പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടത്തും

തിരുവനന്തപുരം: പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടത്തും. അപേക്ഷകര്‍ക്ക് നവംബര്‍ 21 മുതല്‍ 24 വരെ www.polyadmission.org എന്ന വെബ്‌സൈറ്റിലെ ”Spot Admission Registration” എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പറും ജനനതീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച്‌ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കാം.

ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷനിലേക്ക് പഴയ ഓപ്ഷനുകള്‍ പരിഗണിക്കില്ല. പുതുതായി ചേരാന്‍ താല്പര്യമുള്ള പത്ത് ഓപ്ഷനുകള്‍ വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org എന്ന വെബ്‌സൈറ്റിലെ "Vacancy position" എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഒഴിവുകള്‍ പരിശോധിച്ചതിനുശേഷമേ പുതിയതായി ഓപ്ഷന്‍ നല്‍കാവൂ. പുതുതായി നല്‍കിയ ഓപ്ഷനുകള്‍ക്കനുസരിച്ച്‌ നവംബര്‍ 25ന് സ്‌പോട്ട് അഡ്മിഷന്‍ സെലക്‌ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് www.polyadmission.org സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.