'ഗവര്‍ണര്‍ തന്നെ ചാന്‍സലറാവണം': യു.ജി.സി ചട്ടം ഭേദഗതി ചെയ്യാന്‍ കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി

'ഗവര്‍ണര്‍ തന്നെ ചാന്‍സലറാവണം': യു.ജി.സി ചട്ടം ഭേദഗതി ചെയ്യാന്‍ കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി

ന്യൂഡൽഹി: സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ നിർദ്ദേശിക്കുന്ന നിയമഭേഭഗതിക്കൊരുങ്ങി യു.ജി.സി. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ സംസ്ഥാനം നിയമ നിർമ്മാണവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് യു.ജി.സിയുടെ അപ്രതീക്ഷിത നീക്കം. 

കേന്ദ്ര സർവകലാശാലകളിൽ രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന മാതൃകയിലാവും സംസ്ഥാന സർവകലാശാലകളിൽ ഗവർണർ തന്നെ ചാൻസലറെന്ന ഭേദഗതിക്ക് ശ്രമിക്കുന്നത്. ഇതിലൂടെ സർവകലാശാലകളിൽ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ തടയാനും സ്വയംഭരണം ഉറപ്പാക്കാനും കഴിയുമെന്ന് യു.ജി.സി വിലയിരുത്തൽ.

യു.ജി.സി നിയമ ഭേഭഗതിയ്ക്കുള്ള നടപടികള്‍ നിയമ മന്ത്രാലയം പൂര്‍ത്തിയാക്കി. ഭേഭഗതി തീരുമാനം സുപ്രിം കോടതിയെ കേന്ദ്രം അറിയിക്കും. 

നാല് സംസ്ഥാനങ്ങള്‍ ഇതിനകം ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, കേരളം എന്നിവയാണ് ഗവര്‍ണറെ മാറ്റാന്‍ ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് സര്‍വകലാശാലകളെ രാഷ്ട്രീയ വിമുക്തമാക്കാനും സ്വയംഭരണ അവവകാശം സംരക്ഷിക്കാനും വേണ്ടിയെന്ന രീതിയിൽ യുജിസി റെഗുലേഷന്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രനിയമത്തിന് തുല്യമാണ് യുജിസി റെഗുലേഷന്‍ എന്നതുകൊണ്ടുതന്നെ ഈ ഭേദഗതി സംസ്ഥാനങ്ങള്‍ അംഗീകരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.