കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നശിച്ചു പോകാതെ യഥാസമയം വിട്ടു നല്‍കണം: സുപ്രീം കോടതി

കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നശിച്ചു പോകാതെ യഥാസമയം വിട്ടു നല്‍കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നശിക്കാതെ നോക്കുകയും യഥാ സമയത്ത് വിട്ട് നല്‍കുകയും വേണമെന്ന് സുപ്രീം കോടതി. മലപ്പുറം മഞ്ചേരിയില്‍ നിന്ന് ലഹരി കേസില്‍ പിടികൂടിയ സ്വിഫ്റ്റ് കാര്‍ സംബന്ധിച്ച കേസിലാണ് ജസ്റ്റിസ് സഞ്ജയ്കിഷന്‍ കൗള്‍, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

കേസിന്റെ നടപടി ക്രമങ്ങള്‍ കഴിഞ്ഞിട്ടും വാഹനം തിരികെ കിട്ടിയില്ലെന്നും അതിനാല്‍ എത്രയും വേഗം കാര്‍ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വാഹനത്തിന്റെ ഉടമയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിട്ടും അനുകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ വര്‍ഷം ജനുവരിയിലാണ് കാറില്‍ സഞ്ചരിച്ചയാളില്‍ നിന്നും ലഹരി വസ്തു പിടികൂടുന്നത്. വാഹനത്തിലുള്ളയാളെയും ഒപ്പം വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ജിക്കാരിയുടെ അപേക്ഷ പരിഗണിച്ച കോടതി വാഹനം എത്രയും വേഗം വിട്ടു നല്‍കാന്‍ നിര്‍ദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.