ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുളള ദുബായ് റണ്‍ നാളെ നടക്കും. ഇതോടനുബന്ധിച്ച് പുലർച്ചെ 3.30 മുതല്‍ ദുബായ് മെട്രോ സേവനം ആരംഭിക്കും. ദുബായ് റണ്ണില്‍ പങ്കെടുക്കുന്നവർക്ക് സുഗമമായി സ്ഥലത്തെത്താനാണ് ദുബായ് മെട്രോ സേവനം സമയം നീട്ടിയത്.
5 കിലോമീറ്ററില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ എമിറേറ്റ്സ് ടവറിലോ ഫിനാന്‍ഷ്യല്‍ സെന്‍റർ മെട്രോ സ്റ്റേഷനിലോ എത്തണം. 10 കിലോമീറ്ററില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ വേള്‍ഡ് ട്രേഡ് സെന്‍റർ മെട്രോ സ്റ്റേഷനിലോ മാക്സ് മെട്രോ സ്റ്റേഷനിലോ എത്തണം. ഏറ്റവും കുറഞ്ഞത് 15 ദിർഹം നോല്‍ ബാലന്‍സ് ഉണ്ടായിരിക്കണമെന്നും ആർടിഎ അധികൃതർ ഓർമ്മിപ്പിച്ചു.
ഷെയ്ഖ് സായിദ് റോഡ് ഞായറാഴ്ച അടച്ചിടും. യാത്രാക്കാർക്ക് ഗതാഗതത്തിനായി മറ്റ് റോഡുകള്‍ ഉപയോഗിക്കാമെന്നും ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.