പെർത്തിൽ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം ഹോളിവീൻ നൈറ്റ്; പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ ദൃശ്യാവിഷ്കരിക്കും

പെർത്തിൽ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം ഹോളിവീൻ നൈറ്റ്; പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ ദൃശ്യാവിഷ്കരിക്കും

പെർത്ത്: സാത്താന്‍ ആരാധനയ്ക്ക് മഹത്വം നൽകുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ ഹോളിവീൻ നൈറ്റുമായി പെർത്തിലെ സെന്റ് ജോസഫ് സിറോ മലബാർ ഇടവക. ഇടവകയിലെ മാതൃവേദി അം​ഗങ്ങളുടെ നേതൃത്വത്തിലാണ് ഹേളീവീൻ ആഘോഷം സംഘടിപ്പിക്കുന്നത്.

ഹലോവീൻ ആഘോഷിക്കുന്ന ഒക്ടോബർ 31 ന് തന്നെയാണ് ഹോളിവീൻ നൈറ്റും ഒരുക്കുക. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് സെന്റ് ജോസഫ് ഇടവക പാരിഷ് ഹാളിലാണ് പരിപാടി നടക്കുക. ലോകത്തിന്റെ വിവിധ വിവിധ ഇടങ്ങളിൽ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ ദൃശ്യമായ വേഷവിധാനങ്ങളാണ് മാതൃവേദി അം​ഗങ്ങൾ‌ ദൃശ്യാവിഷ്കരിക്കുക.



ലൂർ‌ദ് മാതാവ്, ഫാത്തിമ മാതാവ്, വേളാങ്കണ്ണി മാതാവ് തുടങ്ങി അമ്പതോളം മാതാവിന്റെ പ്രത്യക്ഷീകരണ വേഷവിധാനങ്ങളിൽ മാതൃവേദി അം​ഗങ്ങൾ എത്തുന്നത് വിശ്വാസികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കും. ജപമാല മസാചാരണത്തിന്റെ സമാപന ദിവസമാണ് പരിപാടി.

മരിയൻ ഭക്തിയെക്കുറിച്ചും നമ്മെ ക്രിസ്തുവിലേക്ക് നയിക്കുന്നതിലെ അവളുടെ പങ്കിനെക്കുറിച്ചുമുള്ള വിശ്വാസികളുടെ ഗ്രാഹ്യം വർധിപ്പിക്കുന്നതിനുള്ള ഒരു അതുല്യ അവസരമായിരിക്കും ഹോളിവീൻ നൈറ്റ്. വിശുദ്ധ കുർബാന, ജപമാല, ഘോഷയാത്ര എന്നിവയും ഉണ്ടായിരിക്കും. വിശുദ്ധരുടെ വേഷം അണി‍ഞ്ഞ് കുട്ടികളും പരിപാടിയിൽ പങ്കാളികളാകും. ഈ മനോഹരമായ പരിപാടിയിലേക്ക് എല്ലാവരെയും സ്വാ​ഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. അജിത് ചെറിയേക്കര, അസിസ്റ്റന്റ് വികാരി ഫാ . ബിബിൻ വേലമ്പറമ്പിൽ, മാതൃവേദി പ്രസിഡന്റ്‌ ടെസ്സി മൈക്കിൾ എന്നിവർ അറിയിച്ചു.

പരിശുദ്ധ മാതാവിന്റെ ജീവിതം വഴി വിശുദ്ധരുടെ പുണ്യജീവിതം പുതുതലമുറയിലേക്കെത്തിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.ഹാലോവീന്റെ പേടിപ്പിക്കുന്ന വേഷവിഭവങ്ങൾ ഒഴിവാക്കി വിശുദ്ധരുടെ പുണ്യജീവിതം കുട്ടികളിൽ അവതരിപ്പിക്കുന്നതിൽ ഇടവക ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ തെളിവാണ് “ഹോളിവീൻ നൈറ്റ്.

ഹാലോവിന്‍ ദിനാഘോഷത്തില്‍ നിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഓള്‍ സെയിന്റ്‌സ് ദിനാഘോഷം ഓരോ വര്‍ഷവും കൂടുതല്‍ ഇടവകകളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.