'മന്ത്രിയെ ജയിലില്‍ മസാജ് ചെയ്തത് ഫിസിയോതെറാപ്പിസ്റ്റല്ല, റേപ്പിസ്റ്റ്': ആം ആദ്മി നേതാക്കളുടെ വാദം പൊളിയുന്നു

'മന്ത്രിയെ ജയിലില്‍ മസാജ് ചെയ്തത് ഫിസിയോതെറാപ്പിസ്റ്റല്ല, റേപ്പിസ്റ്റ്': ആം ആദ്മി നേതാക്കളുടെ വാദം പൊളിയുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രിയും ആം ആദ്മി നേതാവുമായ സത്യേന്ദ്ര ജെയിനിനെ ജയിലില്‍ മസാജ് ചെയ്തത് ബലാത്സംഗക്കേസ് പ്രതി. പോക്സോ കേസിലെ പ്രതിയായ റിങ്കുവാണ് സത്യേന്ദ്രയെ  ജയിലില്‍ മസാജ് ചെയ്തതെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിലാണ് റിങ്കു ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. പോക്സോ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഇയാളിപ്പോള്‍.

ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി സുഖചികിത്സ ആരോപണം ഏറ്റെടുത്തു. മന്ത്രിക്ക് ജയിലില്‍ തടവുകാരനെക്കൊണ്ട് തിരുമ്മല്‍ നടത്തിയത് ലജ്ജാകരമെന്ന് ബിജെപി നേതാവ് മനോജ് തിവാരി അഭിപ്രായപ്പെട്ടു. മന്ത്രിയെ തിരുമ്മിയത് ഫിസിയോതെറാപ്പിസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല അഭിപ്രായപ്പെട്ടു.

മന്ത്രിയെ ജലിലില്‍ സുഖചികിത്സ നല്‍കുന്നതിന്റെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വിവാദമായതോടെ, വീഡിയോയില്‍ കാണുന്നത് മസാജോ, വിഐപി പരിഗണനയോ അല്ലെന്നും ഫിസിയോ തെറാപ്പി ചെയ്യുന്നതുമാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞത്.

എന്നാല്‍ മന്ത്രിയെ തിരുമ്മിയത് ഫിസിയോ തെറാപ്പിസ്റ്റല്ല, റേപ്പിസ്റ്റാണെന്ന് ബിജെപി വക്താവ് അഭിപ്രായപ്പെട്ടു. ഫിസിയോ തെറാപ്പിസ്റ്റുകളെ അധിക്ഷേപിച്ച കെജരിവാള്‍ മാപ്പു പറയണമെന്നും ഷെഹ്സാദ് പൂനെവാല ആവശ്യപ്പെട്ടു. കള്ളപ്പണക്കേസിലാണ് മന്ത്രി സത്യേന്ദ്ര ജെയിന്‍ അറസ്റ്റിലായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.