ഇസാന്‍ (തായ്‌ലന്‍ഡ്): ഒരു ലോട്ടറിയടിച്ചാല്‍ ഇത്രകണ്ട് പൊല്ലാപ്പാകുമെന്ന് മണിത്ത് വിചാരിച്ചിട്ടുണ്ടാവില്ല. അങ്ങനെ കരുതിയിരുന്നെങ്കില്‍ ലോട്ടറി എടുക്കുകയേ ഇല്ലായിരുന്നു. കഷ്ടകാലം ലോട്ടറിയുടെ രൂപത്തിലും വരുമെന്ന് മണിത്തിനിപ്പോള്‍ പിടി കിട്ടി.
പൊന്നേ... കരളേ എന്നു പറഞ്ഞ് 26 വര്‍ഷം ഒരുമിച്ച് ജീവിച്ച ഭാര്യ ലോട്ടറിയടിച്ച തുകയുമായി കാമുകനൊപ്പം കടന്നു കളഞ്ഞതിന്റെ ആഘാതത്തിലാണ് 46 കാരനായ മണിത്ത്്. നവംബര്‍ ഒന്നിനാണ് തായ്ലാന്‍ഡിലെ ഇസാന്‍ പ്രവിശ്യയിലുള്ള മണിത്തിന് ആറ് ദശലക്ഷം ബാറ്റ് മൂല്യമുള്ള ലോട്ടറി അടിച്ചത്.
നികുതിയിളവിന് ശേഷം അദ്ദേഹത്തിന് 5,970,000 ബാറ്റ് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു. 1,35,86,694 ഇന്ത്യന്‍ രൂപ വരും ഇത്. ഭാര്യയെ ജീവന് തുല്യം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത മണിത്ത് ഈ പണം ഭാര്യയുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്.
അതിനു ശേഷമാണ് വമ്പന്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. കിട്ടിയ തുക മുഴുവനുമെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ അങ്കണാറത്ത് കാമുകനൊപ്പം ഒളിച്ചോടി.
സമ്മാനത്തുക നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഒളിച്ചോട്ടം. ക്ഷണിതാക്കളുടെ കൂട്ടത്തിലില്ലായിരുന്ന അപരിചിതനെ കണ്ട മണിത്ത്, അതാരാണെന്ന് ഭാര്യയോട് ചോദിച്ചെങ്കിലും അകന്ന ബന്ധുവാണെന്നായിരുന്നു മറുപടി. പക്ഷേ, ഭാര്യയുടെ കാമുകനായിരുന്നുവെന്ന് ഇരുവരും മുങ്ങിയ ശേഷമാണ് അയാള്‍ തിരിച്ചറിഞ്ഞത്.
മൂന്ന് കുട്ടികളാണ് മണിത്തിനും അങ്കണാറത്തിനുമുള്ളത്. എന്നാല്‍ ഇരുവരും വിവാഹിതരായിരുന്നില്ല. ലോട്ടറി തുകയില്‍ നല്ലൊരു ഭാഗം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദാനമായി നല്‍കണമെന്നായിരുന്നു മണിത്തിന്റെ ആഗ്രഹം.
ഇതിനിടയിലാണ് ഭാര്യ അങ്കണാറത്ത് കടുംകൈ ചെയ്തത്. 'എങ്കിലും അങ്കണാറത്തേ... ഇത് കൊലച്ചതിയായിപ്പോയി' എന്നാണ് ഇപ്പോള്‍ മണിത്തിന്റെ ആത്മഗതം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.