നിര്‍മ്മാണ ചെലവ് പിരിഞ്ഞുകിട്ടിയതിന് ശേഷവും ടോള്‍ പിരിക്കാമോ?; വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി

നിര്‍മ്മാണ ചെലവ് പിരിഞ്ഞുകിട്ടിയതിന് ശേഷവും ടോള്‍ പിരിക്കാമോ?; വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: റോഡിന്റെ നിര്‍മ്മാണ ചിലവിനേക്കാള്‍ കൂടുതല്‍ തുക കരാര്‍ കാലാവധിക്ക് ശേഷം ടോള്‍ പിരിക്കുന്നത് വിശദമായ പരിശോധിക്കേണ്ട വിഷയമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായകമായ നിരീക്ഷണം നടത്തിയത്.

മധ്യപ്രദേശില്‍ നിന്നുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കികൊണ്ടാണ് കോടതി ഈ നീരീക്ഷണം നടത്തിയത്. മധ്യപ്രദേശിലെ ലെബാദ് മുതല്‍ നയാഗാവ് വരെയുള്ള സംസ്ഥാന പാതയില്‍ നിര്‍മ്മാണത്തിന് ചിലവായ തുക കരാര്‍ കാലാവധിക്ക് ശേഷവും പിരിക്കുന്നു എന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. ഈ വിഷയത്തില്‍ നേരത്ത മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളുകയായിരുന്നു.

നിയമ പോരാട്ടം ഒടുവില്‍ സുപ്രീം കോടിതിയില്‍ എത്തുകയായിരുന്നു. ഇത്തരം നടപടികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കാനാണെന്നും തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ നടപടയാണിതെന്നും ഹര്‍ജിക്കാര്‍ക്കായി അഭിഭാഷകര്‍ വാദിച്ചു. ടോള്‍ പിരിവ് വലിയ ഭാരമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്തും അഭിഭാഷകന്‍ അല്‍ജോ ജോസഫും കോടതിയില്‍ വ്യക്തമാക്കി.

കേസ് സുപ്രീം കോടതി വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേരളത്തിന് മാത്രമല്ല ഇന്ത്യ ഒട്ടാകെ നിര്‍ണായകമാകും ഹര്‍ജിയിലെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.