രാജ്യം നടുങ്ങിയ 26/11; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വര്‍ഷങ്ങള്‍

രാജ്യം നടുങ്ങിയ 26/11; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വര്‍ഷങ്ങള്‍

മുബൈ: രാജ്യത്തെ ഞെട്ടിച്ച 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വര്‍ഷം. രാജ്യം കണ്ടതില്‍വെച്ചു ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് 2008 നവംബര്‍ 26ന് മുംബൈ സാക്ഷിയായത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുണ്ടായ ഭീകരാക്രണത്തെ ചെറുക്കുന്നതിനിടെ 18 സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെട 166 പേര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു.

എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, മുംബൈ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ അശോക് കാംതെ, സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് സലാസ്‌കര്‍, സബ് ഇന്‍സ്‌പെക്ടര്‍ തുക്കാറാം ഓംബ്ലെ എന്നിവരുള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്.

10 ലഷ്‌കര്‍ ഇ ത്വയിബ ഭീകരര്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രക്തദാഹികളായി നിന്ന് അഴിഞ്ഞാടി. മഹാനഗരത്തെ ചുട്ടുചാമ്പലാക്കാനായിരുന്നു നീക്കം. റെയില്‍വേ സ്റ്റേഷനും ഹോട്ടലുകളും കോളജും സിനിമാ തീയേറ്ററുമെല്ലാം ഉന്നംവച്ചു. 60 മണിക്കൂര്‍ രാജ്യം പ്രാര്‍ത്ഥനയില്‍ കഴിഞ്ഞു.

ആക്രമണത്തിനിടെ പിടികൂടിയ അജ്മല്‍ കസബ് പാകിസ്ഥാന്‍കാരനനെന്ന് സ്ഥിരീകരിച്ചത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന് ഇടയാക്കി. അതിര്‍ത്തിയില്‍ ഇന്ത്യാ പാക്ക് യുദ്ധത്തിന് വരെ സാഹചര്യമൊരുങ്ങി. ഭീകരരില്‍ ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ പിന്നീട് തൂക്കിലേറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.