തണുപ്പുകാലത്തെ സന്ധിവേദന: തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

 തണുപ്പുകാലത്തെ സന്ധിവേദന: തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ഇന്ന് നിത്യ ജീവിതത്തില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിയെ ബാധിക്കുന്ന നീര്‍ക്കെട്ടിനെയാണ് ആര്‍ത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാല്‍ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോള്‍ വേണമെങ്കിലും ഈ രോഗം ബാധിക്കാം.

സന്ധിവാതം ബാധിച്ചവര്‍ക്ക് ശൈത്യകാലം ബുദ്ധിമുട്ടാക്കുന്ന വിവിധ ഘടകങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ലോകമെമ്പാടുമുള്ള വേദനയ്ക്കും വൈകല്യത്തിനും സന്ധിവാതം ഒരു പ്രധാന കാരണമാണ്. ശൈത്യകാലത്ത് വേദന വര്‍ധിക്കുന്നതിന് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഏറ്റവും സാധാരണമായ ഒന്ന്, സന്ധിവാതവും മറ്റ് സന്ധി പ്രശ്‌നങ്ങളും ഉള്ള ആളുകള്‍ ബാരോമെട്രിക് മര്‍ദത്തിലെ മാറ്റങ്ങളോട് സംവേദന ക്ഷമതയുള്ളവരായിരിക്കാം എന്നതാണ്.

ശൈത്യകാലത്ത് സന്ധിവാതം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. സന്ധികളില്‍ കാണുന്ന ചെറിയ മുഴകളാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം.

മുപ്പതുകളിലും നാല്‍പതുകളിലും പുരുഷന്‍മാരിലും, നാല്‍പതുകള്‍ക്കു ശേഷം സ്ത്രീകളിലുമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം കൂടുതലായി കാണപ്പെടുന്നത്. ഇതിനെ രണ്ടായി തിരിക്കാം. പ്രൈമറി ഓസ്റ്റിയോ ആര്‍ത്രൈറ്റിസും സെക്കണ്ടറി ഓസ്റ്റിയോ ആര്‍ത്രൈറ്റിസും.

ആരോഗ്യകരമായ ജീവിതശൈലി ജീവിതത്തിന്റെ ഏത് ഘട്ടത്തിലും വളരെ നിര്‍ണായകമാണ്. നിങ്ങളുടെ ശരീരത്തെ പരിപാലിക്കാന്‍ നേരത്തെ തുടങ്ങേണ്ടത് പ്രധാനമാണ്. പുകവലി ബന്ധിത ടിഷ്യൂകളില്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് വേദന വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

സന്ധിവാതമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.
കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ടു നിവര്‍ന്നു കിടക്കുക.
ഇടയ്ക്കിടെ ലളിതമായ സ്‌ട്രെച്ചിങ് വ്യായാമം ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.