കോണ്‍ഗ്രസ് ജനാതിപത്യ പാര്‍ട്ടി; അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല

 കോണ്‍ഗ്രസ് ജനാതിപത്യ പാര്‍ട്ടി; അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനാതിപത്യ പാര്‍ട്ടി ആണെന്നും പാര്‍ട്ടിയില്‍ എല്ലാവരും തുല്യരാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താത്പര്യം കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാണമെന്നതാണ്. അതുപോലെ തന്നെ മുന്നോട്ടു പോകും. ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാര്യമാക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

വയനാട് ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ തടവുകാര്‍ക്ക് ഇളവ് നല്‍കിയത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഇറക്കാനാണ്. ഇളവ് നല്‍കുന്നതിലൂടെ ഇങ്ങനെ എല്ലാ രാഷ്ട്രീയ കൊലപാതകികളും ജയിലില്‍ നിന്നിറങ്ങും. പാല്‍ വില വര്‍ധന ജനങ്ങള്‍ക്ക് ഇടിത്തി പോലെയാണ്. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കേന്ദ്ര ഭരണം എല്ലാവരെയും ഭിന്നിപ്പിച്ചു. ഭാരത് ജോഡോ യാത്ര എല്ലാവരെയും ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. സ്വന്തം കാര്യത്തിന് വേണ്ടിയല്ല രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത്. ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.