ന്യൂഡല്‍ഹി: യു.കെയില്‍ ഉപരിപഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്. ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. യുകെയുടെ ഔദ്യോഗിക ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്‌ക്‌സ് റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 273 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതും ഇന്ത്യക്കാര്‍ക്കാണ് എന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 56,044 വര്‍ക്ക് വിസകളാണ് കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യക്കാര്‍ക്കായി അനുവദിച്ചത്. ആരോഗ്യമേഖലയില്‍ അനുവദിക്കപ്പെട്ട വര്‍ക്ക് വിസകളില്‍ 36 ശതമാനവും ഇന്ത്യക്കാര്‍ക്കാണ്.
2019ല്‍ 34,261 ഇന്ത്യക്കാര്‍ക്കാണ് പഠന വിസ അനുവദിച്ചതെങ്കില്‍ 2022ല്‍ സെപ്റ്റംബര്‍ വരെ മാത്രം 1,27,731 വിസകളാണ് അനുവദിച്ചത്. രണ്ടാമതുള്ള ചൈനീസ് വിദ്യാര്‍ഥികള്‍ക്കായി ഈ വര്‍ഷം 1,16,476 സ്റ്റഡി വിസ അനുവദിച്ചു. 2019ല്‍ 1,19,231 വിസകളും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് റൂട്ട് വിസയിലും ഇന്ത്യക്കാര്‍ക്കാണ് ആധിപത്യം. ഈ വിഭാഗത്തില്‍ 41 ശതമാനം പേരും ഇന്ത്യക്കാരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.