ന്യൂഡല്‍ഹി: 53 -ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രം 'ദി കശ്മീരി ഫയല്‍സിനെ'തിരെ ഇസ്രയേലി സംവിധായകന്‍ കൂടിയായ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡിന്റെ പരസ്യവിമര്‍ശനം. പിന്നാലെ പ്രതികരണവുമായി ഇന്ത്യയിലെ ഇസ്രയേലി അംബാസിഡറായ നവോര്‍ ഗിലോണും സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി രംഗത്തെത്തി.
ചെയര്‍മാന്റെ പ്രതികരണം വളരെ മോശമായിപ്പോയെന്ന് അംബാസിഡറായ നവോര്‍ ഗിലോണ്‍ വ്യക്തമാക്കി. ജൂറി അധ്യക്ഷ പദവി ലാപിഡ് ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യത്തില്‍ ആതിഥേയ രാജ്യമായ ഇന്ത്യയോട് മാപ്പുചോദിക്കണമെന്നും അംബാസിഡര്‍ ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ജൂറിയുടെ വിമര്‍ശനം ബാധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഏറ്റവും അപകടകരമായ കാര്യം സത്യമാണ്. അതിന് ആളുകളെ നുണയന്മാരാക്കാം എന്നായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്. ക്രിയേറ്റീവ് കോണ്‍ഷ്യസ്നസ് എന്ന ഹാഷ്ടാഗും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. നാദവ് ലാപിഡിന്റെ പേരോ, എന്താണ് സംഭവമെന്നോ പരാമര്‍ശിക്കാതെയായിരുന്നു ട്വീറ്റ്.
ഇന്നലെ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലായിരുന്നു ദി കശ്മീരി ഫയല്‍സിനെ അധിക്ഷേപിച്ച് നാദവ് ലാപിഡ് രംഗത്തു വന്നത്. ദി കശ്മീരി ഫയല്‍സ് നമ്മെ അസ്വസ്ഥരാക്കുന്ന ചിത്രമാണ്. പ്രൊപ്പഗാന്‍ഡയുടെ ഭാഗമായി നിര്‍മ്മിച്ച മോശം ചിത്രം. ഇതിനെ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയത് അനൗചിത്യമായിപ്പോയെന്നായിരുന്നു നാദവ് പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.