കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയ പരിധി കോടതിക്കു നിശ്ചയിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതു നിയമ നിര്‍മാതാക്കളുടെ ചുമതലയില്‍പെട്ടതാണെന്ന് കോടതി പറഞ്ഞു.
ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരാണെന്നാണ് ഹര്‍ജി നല്‍കിയ ഹൈക്കോടതി അഭിഭാഷകനായ പി.വി ജിതേഷ് ചൂണ്ടിക്കാട്ടിയത്.
ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഭരണഘടന നിര്‍മാണ സഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെതിരാണെന്നും രാഷ്ട്രീയ അജന്‍ഡകളോടുകൂടിയതാണെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.