ന്യൂഡല്‍ഹി: ടെലഗ്രാമില്‍ അളന്നു തൂക്കിയ അമൂര്‍ത്ത സന്ദേശങ്ങളില്‍ നിന്ന് അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയുന്ന വട്ട്‌സ്ആപ്പ്, ടെലഗ്രാം, ട്വിറ്റര്‍ സന്ദേശങ്ങളില്‍ വരെ എത്തി നില്‍ക്കുന്ന സന്ദേശ കൈമാറ്റത്തിന് പിന്നില്‍ ചരിത്രത്തോളം പോകുന്ന വികാസ പരിണാമ കഥയുണ്ട്. മൊബൈല്‍ ഫോണുകളുടെ ആവിര്‍ഭാവ കാലത്ത് വോയ്‌സ് കോളുകളില്‍ നിന്ന് പിന്നെയും കാലമേറെയെടുത്തു ടെസ്റ്റ് മെസേജുകളുടെ പിറവിക്ക്. കൃത്യമായി പറഞ്ഞാല്‍ 1992 ഡിസംബര്‍ മൂന്നാം തീയതി. അന്നാണ് ലോകത്തെ ആദ്യ ടെസ്റ്റ് മെസേജിന് പിറവി കൊള്ളുന്നത്.
വോഡഫോണിനുവേണ്ടി നീല്‍ പാപ്പ്‌വര്‍ത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ് വെയര്‍ പ്രോഗ്രാമര്‍ തന്റെ കമ്പനി ഡയറക്ടറായ റിച്ചാര്‍ഡ് ജാര്‍വിസിനാണ് ആദ്യ സന്ദേശം അയച്ചത്. ഒറ്റവരിയുള്ള ചെറിയ സന്ദേശം. ക്രിസ്മസിന്റെ പ്രതീക്ഷകളും ആശംസകളും നിറഞ്ഞുള്ള 'മെറി ക്രിസ്മസ്' എന്നായിരുന്നു ആ സന്ദേശം. ഡിസംബര്‍ 3ന് വൈകിട്ടായിരുന്നു ഇങ്ങനെയൊരു പരീക്ഷണം നീല്‍ നടന്നത്.
വോഡഫോണിനുവേണ്ടി മെസേജുകള്‍ കൈമാറാനാന്‍ പ്രോഗ്രാം തയ്യാറാക്കുന്ന തിരക്കിലായിരുന്നു നീല്‍. തന്റെ കണ്ടെത്തലുകള്‍ ഫലപ്രാപ്തിയിലെത്തിയോ എന്ന് ഉറപ്പാക്കാന്‍ ലണ്ടനില്‍ ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന റിച്ചാര്ഡ് ജാവിസിന് മെറി ക്രിസ്മസ് എന്ന് ടൈപ്പ് ചെയ്ത് അയക്കുകയായിരുന്നു. അന്ന് പിറവി കൊണ്ടത് ലോകത്തെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ സന്ദേശം മാത്രമല്ല, സാങ്കേതിക വിദ്യയുടെ വലിയൊരു വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഷോര്‍ട്ട് മെസേജ് സര്‍വീസ് എന്ന പുതിയ സന്ദേശ കൈമാറ്റ രീതിക്ക്കൂടിയായിരുന്നു.
എന്നാല്‍ മെസേജിനൊപ്പം ബീപ്പ് ശബ്ദമെത്തുന്നത് 1993 ലാണ്. 160 ക്യാരക്ടറായിരുന്നു മെസേജിന്റെ പരമാവധി നീളം. പിന്നീട് പലരീതിലും രൂപമാറ്റത്തിലും ആയിരുന്നു വളര്‍ച്ച. സന്ദേശങ്ങള്‍ ചുരുക്കരൂപങ്ങള്‍ കൈകൊണ്ടു. സ്മാര്‍ട്ട്‌ഫോമുകള്‍ വന്നതോടെ മെസേജുകളും സ്മാര്‍ട്ടായി. ഇമോജികളും സ്റ്റിക്കേറുകളുമെല്ലാം രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.