കെന്നഡി സെന്റർ ഓണേഴ്‌സിന് അർഹരായവരെ അഭിനന്ദിച്ച് പ്രസിഡന്റ് ജോ ബൈഡൻ

 കെന്നഡി സെന്റർ ഓണേഴ്‌സിന് അർഹരായവരെ അഭിനന്ദിച്ച് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കൻ സംസ്കാരത്തിന് കലാകാരൻമാർ നൽകുന്ന സംഭാവനകളെ അടിസ്ഥാനമായുള്ള കെന്നഡി സെന്റർ ഓണേഴ്‌സിന് അർഹരായവരെ അഭിനന്ദിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ബഹുമതിക്ക് അർഹരായരുടെ വ്യക്തിഗത കഴിവുകളെക്കുറിച്ച് ഊന്നിപറഞ്ഞുകൊണ്ടായിരുന്നു ബൈഡന്റെ അഭിനന്ദനം.

കലാകാരൻമാരുടെ വ്യക്തിഗത കഴിവുകളെ പ്രശംസിച്ച ബൈഡൻ അവർ രാജ്യത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നുവെന്ന് പറയുകയും ചെയ്തു. ഈ വർഷത്തെ ബഹുമതിയ്ക്ക് അർഹരായ എല്ലാവരും യഥാർത്ഥത്തിൽ അസാധാരണമായ കഴിവുകളുള്ള ഒരു കൂട്ടം കലാകാരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശസ്ത ഹോളിവുഡ് താരം ജോർജ്ജ് ക്ലൂണി, ഗായികയും ഗാനരചയിതാവുമായ ആമി ഗ്രാന്റ്, ഗായിക ഗ്ലാഡിസ് നൈറ്റ്, സംഗീതസംവിധായകൻ ടാനിയ ലിയോൺ എന്നിവരും ഐറിഷ് റോക്ക് ബാൻഡ് യു2 വിലെ നാല് അംഗങ്ങളും ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

കെന്നഡി സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ബഹുമതി ലഭിച്ചവരെ കെന്നഡി സെന്റർ ഓപ്പറ ഹൗസിൽ ആദരസൂചകമായി സല്യൂട്ട് ചെയ്തു. പരിപാടി ഡിസംബർ 28 ന് പരിപാടി സംപ്രേക്ഷണം ചെയ്യും.

അതിനിടെ ഒരിടവേളയ്ക്ക് ശേഷം അമേരിക്കൻ പാർലമെന്റ് സ്‌പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഒക്‌ടോബർ അവസാനം ക്രൂരമായി ആക്രമിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഞായറാഴ്ച നടന്ന 45 മത് കെന്നഡി സെന്റർ ഓണേഴ്‌സിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം പൊതുവേദിയിൽ എത്തിയത്.

തലയ്‌ക്കേറ്റ പരിക്കിൽ നിന്ന് മോചിതനായ പോൾ പെലോസി കറുത്ത തൊപ്പി ധരിച്ചിരുന്നു. ഒക്ടോബർ 29 ന് സാൻ ഫ്രാൻസിസ്കോയിലെ വീട്ടിൽ വെച്ചാണ് ഒരു പുരുഷ അക്രമി അദ്ദേഹത്തെ ചുറ്റിക കൊണ്ട് ആക്രമിച്ചത്. തുടർന്ന് പോൾ പെലോസിയുടെ തലയോട്ടിയിൽ ഉണ്ടായ ഗുരുതരമായ പരിക്കുകളും വലതു കൈയ്ക്ക് പൊട്ടലും പരിഹരിക്കാൻ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

സച്ച ബാരൺ കോഹൻ, ഗാർത്ത് ബ്രൂക്ക്സ്, തൃഷ ഇയർവുഡ്, സീൻ പെൻ, ജൂലിയ റോബർട്ട്സ്, അമൽ ക്ലൂണി, മാറ്റ് ഡാമൺ, മുൻ വാഷിംഗ്ടൺ ഡിസി, മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ മൈക്കൽ ഫാനോൻ എന്നിവരും വൈറ്റ് ഹൗസിൽ പങ്കെടുത്തവരിൽ ചിലർ ഉൾപ്പെടുന്നു.

കൂടാതെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഭർത്താവ് ഡഗ്ലസ് എംഹോഫ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറി സേവ്യർ ബെസെറ, വിദ്യാഭ്യാസ സെക്രട്ടറി മിഗ്വൽ കാർഡോണ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.