ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു: പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു: പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില അഞ്ചു രൂപാ വരെ കുറച്ചേക്കും. ഈയാഴ്ച തീരുമാനമുണ്ടാകുമെന്ന് സൂചന. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് അയവ് വന്നതാണ് ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടാകാൻ കാരണം.

ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിൽ നിന്ന് 90 ആയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി ഇതേ രീതിയിൽ തുടരുന്ന ക്രൂഡ് ഓയിൽ വില ഇനിയും കുറയുമെന്നും സൂചനയുണ്ട്.

പെട്രോൾ, ഡീസൽ വില നൂറ് കടന്ന് കുതിക്കുകയും രാജ്യത്താകെ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ മേയിൽ കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയതോടെ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറഞ്ഞിരുന്നു. ക്രൂഡ് ഓയിൽ വില താഴ്ന്നതിനാൽ ഇന്ധന വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിവരം.

ഇന്ത്യയ്ക്ക് ആവശ്യമുള്ള 85 ശതമാനം എണ്ണയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ ആഗോള വിപണിയിൽ വിലയിലുണ്ടാകുന്ന മാറ്റം ഇന്ത്യയിൽ വേഗത്തിൽ പ്രകടമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.