അതിക്രമം നടന്ന കളമശേരി മാർത്തോമാ ഭവൻ സന്ദർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

അതിക്രമം നടന്ന കളമശേരി മാർത്തോമാ ഭവൻ സന്ദർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

കൊച്ചി: അതിക്രമം നടന്ന കളമശേരി മാർത്തോമാ ഭവൻ ആശ്രമം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സന്ദർശിച്ചു.



കളമശേരി മാർത്തോമാ ഭവനത്തിന് നേരേ നടന്ന അതിക്രമങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. നാലു പതിറ്റാണ്ടിലധികമായി മാർത്തോമാ ഭവനത്തിൻ്റെ കൈവശമുള്ള ഭൂമിയിൽ നടന്ന അതിക്രമങ്ങളും കൈയേറ്റവും അപലപനീയവും നിയമ വ്യവസ്ഥിതിക്കേറ്റ മുറിവുമാണ്. ഇവിടെയുള്ള വൈദികർക്കും സന്യാസിനിമാർക്കും സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.



രോഗികളുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാകില്ല. കോടതി വിധിയെ മറികടന്ന് ആസൂത്രിതമായാണ് രാത്രിയിൽ ഇവിടെ അക്രമവും ഭീഷണിപ്പെടുത്തലും കൈയേറ്റവും ഉണ്ടായത്. നിയമ സംവിധാനങ്ങൾക്കും സമൂഹത്തിലെ സൗഹാർദ അന്തരീക്ഷത്തിനും ഭീഷണി ഉയർത്തുന്ന അക്രമികളെ നിയന്ത്രിക്കാനും നീതി ഉറപ്പാക്കാനും സർക്കാർ ശ്രദ്ധിക്കണമെന്ന് മാർ പാംപ്ലാനി പറഞ്ഞു.


വൃദ്ധരും രോ​ഗികളുമായ സന്യാസിനികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആക്‌സ് ജനറല്‍ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവരും ആവശ്യപ്പെട്ടു. ആക്‌സ് ഭാരവാഹികളായ കുരുവിള മാത്യു, പി. ജെ തോമസ് എന്നിവരും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.