ടിവികെയുടെ പര്യടനം നിര്‍ത്തി; 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്: സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് സ്റ്റാലിന്‍

ടിവികെയുടെ പര്യടനം നിര്‍ത്തി; 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്: സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ രാഷ്ട്രീയ പര്യടനം നിര്‍ത്തി വച്ചു. ടിവികെ നേതാക്കളുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാണ് തീരുമാനം.
കരൂര്‍ അപകടത്തില്‍ മരിച്ചവരുടെ കുടംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും വീതം സഹായധനവും വിജയ് പ്രഖ്യാപിച്ചു. വിജയ്യെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല. വിഷയം നാളെ കോടതിയില്‍ ഉന്നയിച്ചേക്കും.

ദുരന്തത്തില്‍ ഇതുവരെ 39 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ 17 പേര്‍ സ്ത്രീകളാണ്. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും മരണപ്പെട്ടു. 35 പേരുടെ മൃതദേഹമാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുളളത്. ഇവരില്‍ 28 പേരും കരൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. പരിപാടിക്കിടെ സംഘര്‍ഷമുണ്ടായതോടെ നടനും വിജയ് മടങ്ങിയത് വിവാദമായിരിക്കുകയാണ്.

അതിനിടെ അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലുള്ള കരൂരിലെ ആശുപത്രി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അദേഹം ആശുപത്രിയിലെത്തിയത്. കരൂരില്‍ നടന്നത് വിവരിക്കാന്‍ സാധിക്കാത്ത ദുരന്തമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ അപകട കാരണം വ്യക്തമാകേണ്ടതുണ്ട്. അന്വേഷണത്തിന് ഒടുവില്‍ ഉചിതമായ നടപടി ഉണ്ടാകും. വിജയ്യെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യില്ല എന്ന് ഇപ്പോള്‍ പറയാനാകില്ല. അന്വേഷണത്തില്‍ സത്യം വ്യക്തമാകട്ടെയെന്നും സ്റ്റാലിന്‍ പറഞ്ഞു. മരണമടഞ്ഞവരുടെ കുടുബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.