സുഡാനിൽ മാനവിക പ്രതിസന്ധി; മൂന്ന് കോടി പേർക്ക് അടിയന്തര സഹായം ആവശ്യമെന്ന് ഐക്യരാഷ്ട്ര സഭ

സുഡാനിൽ മാനവിക പ്രതിസന്ധി; മൂന്ന് കോടി പേർക്ക് അടിയന്തര സഹായം ആവശ്യമെന്ന് ഐക്യരാഷ്ട്ര സഭ

ഖാർത്തൂം: സുഡാനിലെ സായുധ സംഘർഷങ്ങൾ മൂലം കുട്ടികൾ ഉൾപ്പെടെയുള്ള മൂന്ന് കോടിയിലധികം ജനങ്ങൾക്ക് അടിയന്തരമായി മാനവികസഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ. രാജ്യത്ത് പതിനെട്ടു വർഷത്തിലധികമായി തുടരുന്ന സംഘർഷങ്ങൾ കാരണം ഏകദേശം 1.9 കോടി പേർ വീടുകൾ വിട്ടു കുടിയിറക്കപ്പെടേണ്ടി വന്നതായി സംഘടനകൾ പറയുന്നു. ഇവരിൽ പലരും ദുരിത പൂർണമായി ക്യാമ്പുകളിൽ കഴിയുകയാണ്.

സംഘർഷങ്ങൾ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. രാജ്യത്തെ 1.74 കോടി കുട്ടികളിൽ ഏകദേശം 1.4 കോടി കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ലഭ്യമല്ല. കഴിഞ്ഞ വർഷം പല പ്രദേശങ്ങളിലും കനത്ത ക്ഷാമം രേഖപ്പെടുത്തിയിരുന്നു, ഇപ്പോഴും ഭക്ഷ്യസുരക്ഷ സുപ്രധാന പ്രശ്‌നം ആയിരിക്കുന്നെന്നും സംഘടനകൾ പറഞ്ഞു.

സുഡാനിൽ ഉടൻ സമാധാനം സ്ഥാപിക്കുക, കുട്ടികളുടെയും സാധാരണ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക, തടസമില്ലാതെ മാനവികസഹായം എത്തിക്കുക, കുടിയിറക്കപ്പെട്ടവർക്കുള്ള പരിഹാര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്ര സഭ അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷം സുഡാന്റെ നിരവധി പ്രദേശങ്ങളിൽ കടുത്ത ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും രാജ്യത്തെ ഭക്ഷ്യസുരക്ഷ വലിയ പ്രതിസന്ധിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.