കെസിബിസി നാടക മേള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; 'പകലില്‍ മറഞ്ഞിരുന്നൊരാള്‍' മികച്ച നാടകം

കെസിബിസി നാടക മേള  പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; 'പകലില്‍ മറഞ്ഞിരുന്നൊരാള്‍' മികച്ച നാടകം

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഖില കേരള പ്രൊഫഷണല്‍ നാടക മേളയുടെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 36-ാ മത് കെസിബിസി പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

വള്ളുവനാട് ബ്രഹ്‌മയുടെ 'പകലില്‍ മറഞ്ഞിരുന്നൊരാള്‍' ആണ് മികച്ച നാടകം. കാഞ്ഞിരപ്പള്ളി അമല തിയറ്റേഴ്‌സിന്റെ 'ഒറ്റ'യാണ് മികച്ച രണ്ടാമത്തെ നാടകം. ഒറ്റ രചിച്ച ഹേമന്ത് കുമാറാണ് മികച്ച നാടക രചയിതാവ്.

പകലില്‍ മറഞ്ഞിരുന്നൊരാള്‍ സംവിധാനം ചെയ്ത രാജേഷ് ഇരുളം ആണ് മികച്ച സംവിധായകന്‍. തിരുവനന്തപുരം നടന കലയുടെ 'നിറം' എന്ന നാടകത്തില്‍ വേഷമിട്ട പുല്ലച്ചിറ ബാബു എറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് സങ്കീര്‍ത്തനയുടെ 'കാലം പറക്ക്ണ്' എന്ന നാടകത്തില്‍ അഭിനയിച്ച ജയലക്ഷ്മിയാണ് മികച്ച നടി. കാലം പറക്ക്ണ് എന്ന നാടകത്തിലെ അഭിനയത്തിന് ബേബി ഉത്തര പ്രത്യക ജൂറി പുരസ്‌ക്കാരത്തിന് അര്‍ഹയായി.

ഇന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ് വീ. ഡി സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.