ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് പാകിസ്ഥാനെ ജയശങ്കര്‍ വിളിച്ചത്. ലോകത്ത് നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ഒരു രാജ്യത്ത് നിന്നും രൂപം കൊണ്ടവയാണെന്നും അദേഹം പറഞ്ഞു.
ആഗോള ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമാണ് തങ്ങളുടെ അയല്‍രാജ്യം. സ്വാതന്ത്ര്യ കാലം മുതല്‍ ഇന്ത്യ ഭീകരവാദത്തെ നേരിടുകയാണെന്നും പഹല്‍ഗാം ഭീകരാക്രമണം എടുത്ത് പറഞ്ഞ് ജയശങ്കര്‍ വ്യക്തമാക്കി. ഭീകരവാദം നയമായി സ്വീകരിക്കുകയും വ്യാവസായികാടിസ്ഥാനത്തില്‍ ഭീകര കേന്ദ്രങ്ങള്‍ തുടങ്ങുകയും ഭീകരരെ പരസ്യമായി മഹത്വ വല്‍കരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണം.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആരെങ്കിലും പിന്തുണച്ചാല്‍ നാളെ തിരിച്ചടിക്കുമെന്ന് പറഞ്ഞ ജയശങ്കര്‍, ലോകത്ത് നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങളുടെയും അടിവേരുകള്‍ തേടി പോയാല്‍ എത്തുക പാകിസ്ഥാനിലായിരിക്കുമെന്നും വ്യക്തമാക്കി. ഭീകരതയില്‍ നിന്നും സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. മാത്രമല്ല ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നത് അടിച്ചമര്‍ത്തണമെന്നും അദേഹം വ്യക്തമാക്കി.
അതേസമയം ഭീകരവാദത്തെ തടയുന്നതിലെ യുഎന്‍ നിലപാടിനെതിരെയും ജയശങ്കര്‍ വിമര്‍ശനം ഉന്നയിച്ചു. ലോകത്ത് സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോഴും ഭീകരവാദം ശക്തി പ്രാപിക്കുമ്പോഴും യുഎന്നിന് ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.