കൊച്ചി: വിമാനത്താവളത്തിലെ ഓട്ടോറിക്ഷ സര്‍വീസ് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാന്‍ നിയന്ത്രണമില്ലാതെ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി സ്വദേശി പി.കെ രതീഷ് അടക്കമുള്ളവരായിരുന്നു ഹര്‍ജിക്കാര്‍.
വിമാനത്താവള അതോറിറ്റിക്ക് ഓട്ടോ സര്‍വീസ് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്ന് അടക്കമുള്ള വാദമായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. മോട്ടോര്‍ വാഹന പെര്‍മിറ്റുള്ളതിനാല്‍ വിമനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റുന്നത് വിലക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
എന്നാല്‍ വിമാനത്താവളം നിയന്ത്രിത മേഖലയാണെന്നും നിയന്ത്രണത്തെ ചോദ്യം ചെയ്യാനാകില്ലെന്നും കൊച്ചി എയര്‍പോര്‍ട്ട് അതോറിറ്റി വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമപരമായ അവകാശമുണ്ടെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.