ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഫ്ളാറ്റ് കൈമാറിയില്ല; 36 കുടുംബങ്ങള്‍ ഇപ്പോഴും ഷെഡുകളില്‍: ഇതാണ് സര്‍ക്കാരിന്റെ ഉറപ്പ്

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഫ്ളാറ്റ് കൈമാറിയില്ല; 36 കുടുംബങ്ങള്‍ ഇപ്പോഴും ഷെഡുകളില്‍: ഇതാണ് സര്‍ക്കാരിന്റെ ഉറപ്പ്

കൊല്ലം: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് കൊല്ലമായിട്ടും ചേരി നിര്‍മാര്‍ജനത്തിനായി കൊല്ലം കണ്ടോണ്‍മെന്റില്‍ പണിത ഫ്‌ളാറ്റ് കൈമാറിയില്ല. 36 കുടുംബങ്ങളോണ് ഇതോടെ ഷെഡുകളിലും വാടക വീടുകളിലുമായി ജീവിതം തള്ളി നീക്കുന്നത്. ഫ്‌ളാറ്റ് എന്നു ലഭിക്കുമെന്നറിയാതെ കൊല്ലം നഗരസഭ കയറിയിറങ്ങുകയാണ് ഗുണഭോക്താക്കള്‍.

രാജീവ് ആവാസ് യോജന പദ്ധതിയിലൂടെ 21 കോടി രൂപ മുടക്കിയാണ് കണ്ടോണ്‍മെന്റില്‍ കൊല്ലം നഗരസഭ ആറ് നില കെട്ടിടം പണിതത്. 250 സ്‌ക്വയര്‍ ഫീറ്റുള്ള ഫ്‌ളാറ്റുകളായിരുന്നു ഇവ. 2015ല്‍ പണി തുടങ്ങി. 2019 നവംബറില്‍ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

എന്നാല്‍ ഫ്‌ളാറ്റിന്റെ ഗുണഭോക്താക്കളില്‍ പലരും ഈ കെട്ടിടത്തിനടത്തുള്ള ഷെഡുകളിലും വാടക വീടുകളിലുമായി കഴിയുകയാണ്. ശുചിമുറി മാലിന്യം ശേഖരിക്കാനുള്ള ടാങ്ക് പോലും കെട്ടാതെയായിരുന്നു ഉദ്ഘാടന മാമാങ്കം. വയറിങ് പണിയെ ചൊല്ലി കോണ്‍ട്രാക്ടറുമായുണ്ടായ തര്‍ക്കങ്ങളും പ്രതിസന്ധിയുണ്ടാക്കി. ഫ്‌ളാറ്റ് കൈമാറ്റം വൈകുന്നതിന് പിന്നില്‍ അഴിമതിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ട്രാക്ടറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും അടുത്ത മാര്‍ച്ചിനുള്ളില്‍ ഫ്‌ളാറ്റുകള്‍ കൈമാറുമെന്നുമാണ് കോര്‍പ്പറേഷന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.