ന്യൂഡല്‍ഹി: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ലീഡ് നില മാറി മറിയുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 128 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം കോണ്‍ഗ്രസിന് എട്ട് സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്.
ആംആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റം നല്‍കുന്നതായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ പിന്നീട് ബിജെപി ലീഡ് ഉയര്‍ത്തി. ഇതിനു പിന്നാലെ വീണ്ടും ആംആദ്മി ലീഡ് നില ഉയര്‍ത്തുകയായിരുന്നു. ഇത്തവണ ആംആദ്മി പാര്‍ട്ടി കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം.
ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത് എന്നാണ് ലീഡ് നിലയിലെ വ്യത്യാസങ്ങള്‍ കാണിക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വര്‍ഷമായി മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും ഭരണം ബിജെപിക്കാണ്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുന്‍പാണ് മൂന്ന് കോര്‍പ്പറേഷനുകളും കേന്ദ്രസര്‍ക്കാര്‍ ഒറ്റ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.
250 വാര്‍ഡുകളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലുള്ളത്. 126 വാര്‍ഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാര്‍ട്ടിയുടേയും 250 സ്ഥാനാര്‍ഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.