ദുബായ്: ആയോധനകല പോരാളിയും അഭിനേതാവും സംരംഭകനുമായ യുഎഇതാരം താം ഖാനെ അത്ഭുതപ്പെടുത്തി പിറന്നാളിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ സമ്മാനം. വ്യാഴാഴ്ച ദുബായിലെ ഒരു റസ്റ്ററന്‍റില്‍ പിറന്നാള്‍ ആഘോഷിക്കാനായി കുടുംബവുമൊന്നിച്ച് എത്തിയതായിരുന്നു താം ഖാന്‍. അപ്പോഴാണ് അവിടേക്ക് ദുബായ് ഭരണാധികാരിയെത്തിയത്. താം ഖാന്‍റെ തൊട്ടടുത്ത മേശയില്‍ അദ്ദേഹം ഭക്ഷണം കഴിക്കാനായി ഇരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞതനുസരിച്ച് മേശയില്‍ വിഭവങ്ങള്‍ എത്തിയപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്നും താം ഖാന്‍ പറയുന്നു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഷെയ്ഖ് മുഹമ്മദിനെ പോലെ ഒരു ഭരണാധികാരി തന്നെ പ്പോലെയുള്ള ഒരാളോട് - ആരുമല്ലാത്തവനോട് - ഇത്രയും ഹൃദയസ്പർശിയായി പെരുമാറിയതിൽ താന്‍ ഞെട്ടിപ്പോയി, താം ഖാന്‍ പ്രതികരിച്ചു. ആളുകൾക്ക് നന്മ നൽകുകയും നന്മ ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തി. എല്ലാവരാലും അദ്ദേഹം സ്നേഹിക്കപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്. എല്ലാവർക്കും സുരക്ഷിതത്വവും സ്നേഹവും തോന്നണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു, താം ഖാന്‍ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.