ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ മുസ്ലീം വ്യക്തി നിയമം യുക്തി രഹിതമാണെന്ന് ദേശീയ വനിതാ കമ്മിഷന്‍. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ പോക്സോ നിയമത്തിന്റെ 2012-ലെ വ്യവസ്ഥകളുടെ ലംഘനമാണ് മുസ്ലിം വ്യക്തി നിയമത്തിലേതെന്ന് കമ്മിഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഏകപക്ഷീയവും യുക്തിരഹിതവും വിവേചനപരവും ആണ് മുസ്ലിം വ്യക്തിനിയമത്തിലെ നിര്‍ദ്ദേശം. ക്രോഡീകരിക്കപ്പെടാതെയും ഏകീകരിക്കപ്പെടാതെയും ഉള്ളതാണ് മുസ്ലീം വ്യക്തിനിയമം. എകീക്യത വിവാഹ പ്രായ നിയമം ഉടന്‍ നടപ്പാക്കും.
മതഭേഭമന്യേ പെണ്‍കുട്ടികളുടെ വിവാഹ പ്രായം എകീകരിയ്ക്കാനുള്ള നിയമ നിര്‍മാണത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനുള്ള സുപ്രീം കോടതി നിര്‍ദേശത്തിന് തുടര്‍ച്ചയായാണ് നടപടി. ദേശിയ വനിതാ കമ്മിഷന്‍ നല്‍കിയ ഹര്‍ജ്ജിയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം എകീകരിയ്ക്കുന്നതിനെ പിന്തുണച്ച് സത്യവാങ്ങ്മൂലം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.