ഹിമാചലില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കെട്ടടങ്ങുന്നു; ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പ്രതിഭാ സിങ്

ഹിമാചലില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കെട്ടടങ്ങുന്നു; ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പ്രതിഭാ സിങ്

ഷിംല: മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് സുഖുവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഹിമാചലില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നു. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശ വാദം ഉന്നയിച്ച പി.സി.സി അധ്യക്ഷ പ്രതിഭാ സിങിനെ അനുനയിപ്പിച്ചായിരുന്നു ഹൈക്കമാന്‍ഡ് പ്രഖ്യാപനം.

ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പ്രതിഭാ സിങ് പ്രതികരിച്ചു. പ്രതിഭാ സിങ് അനുകൂലികളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ വിധവയുമായ പ്രതിഭ സിങ് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സുഖുവിനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മുകേഷ് അഗ്നിഹോത്രി ഹിമാചലിന്റെ ഉപമുഖ്യമന്ത്രിയാകും. ഞായറാഴ്ച്ച രാവിലെ 11നാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങള്‍ക്ക് സുഖ് വീന്ദര്‍ നന്ദിയറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.