കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് കൊച്ചിയില്‍ ചേരും. രാഷ്ട്രീയകാര്യ സമിതി ചേരാത്തതില്‍ പല നേതാക്കള്‍ക്കും പരാതിയുണ്ടായിരുന്നു. ഇക്കാര്യം എ ഗ്രൂപ്പ് ഉന്നയിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് ചേരാനിരുന്ന യോഗം കെ.പി.സി.സി അധ്യക്ഷന്റെ അസൗകര്യം കാരണം മാറ്റുകയായിരുന്നു.
വിഴിഞ്ഞം സമരം, ശശി തരൂര്‍ വിവാദം, വിലക്കയറ്റം, സര്‍വകലാശാല വിവാദം തുടങ്ങിയവയൊന്നും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ല. ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചപ്പോഴും രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നിരുന്നില്ല. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളാത്തതിലുള്ള അതൃപ്തി ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നേക്കും.
എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍, അവസാന യോഗം നടന്നിട്ട് അഞ്ചു മാസമായി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ. സുധാകരന്‍ ഡല്‍ഹിയിലാണ്. നിയമസഭ നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തുമാണ്. ഇവരുടെ എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണു യോഗം ഇന്നത്തേക്ക് മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.