ഭൂപേന്ദ്ര പട്ടേല്‍ അധികാരമേറ്റു; ഏക വനിതാ മന്ത്രി ഭാനുബെന്‍ ബാബരിയ അടക്കം 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ഭൂപേന്ദ്ര പട്ടേല്‍ അധികാരമേറ്റു; ഏക വനിതാ മന്ത്രി ഭാനുബെന്‍ ബാബരിയ അടക്കം 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു.

കനുഭായ് ദേശായി, റുഷികേശ് പട്ടേല്‍, രാഘവ്ജി പട്ടേല്‍, ബല്‍വന്ത്‌സിംഗ് രാജ്പുത്, ഭാനുബെന്‍ ബാബരിയ എന്നിവരും ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഭാനുബെന്‍ ബാബരിയയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഏക വനിതാ മന്ത്രി. കോണ്‍ഗ്രസ് വിട്ടെത്തിയ പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ആദ്യ ഘട്ട മന്ത്രിസഭയില്‍ ഇല്ല.

ഗാന്ധിനഗറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുത്തു. ഇവര്‍ക്കൊപ്പം ബിജെപി നേതാക്കളും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം സന്ന്യാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. അഹമ്മദാബാദിലെ ഗട്ടോല്‍ദിയ നിയോജക മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടുകള്‍ക്കാണ് ഭൂപേന്ദ്ര പട്ടേല്‍ വിജയിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നേരത്തെ മുഖ്യമന്ത്രി പദം രാജി വച്ചിരുന്നു. 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടിയാണ് ബിജെപി ഗുജറാത്തില്‍ ചരിത്ര വിജയം നേടിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.