ജയ്പൂര്‍: ഏഴ് വര്‍ഷം മുന്‍പ് 'കൊല്ലപ്പെട്ട' യുവതിയെ രാജസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഭര്‍ത്തവാണ് യുവതിയെ കുറിച്ച് പൊലീസില്‍ വിവരങ്ങള്‍ നല്‍കിയത്.
2015ല്‍ ആരതി എന്ന സ്ത്രീയെ വിവാഹം കഴിച്ചതായി ഭര്‍ത്താവ് സോനു പറഞ്ഞു. വിവാഹ ശേഷം ഭുമിയും സ്വത്തും തന്റെ പേരിലാക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും സോനു അതിന് തയ്യാറായില്ല. അതോടെ യുവതി വീട് വിട്ടിറങ്ങി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറുന്നു.
അതിനിടെ, മഥുരയിലെ മഗോറ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് പൊലീസ് കണ്ടെത്തു. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ആറ് മാസത്തിന് ശേഷം കാണാതായ മകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് സ്റ്റേഷനിലെത്തി. ആ സമയത്ത് മരിച്ച സ്ത്രീയുടെ ഫോട്ടോയും വസ്ത്രങ്ങളും പൊലീസ് പിതാവിനെ കാണിച്ചു. ഇത് തന്റെ മകള്‍ ആരതിയാണെന്ന് പിതാവ് സൂരജ് പ്രസാദ് തിരിച്ചറിയുകയായിരുന്നു.
തന്റെ മകളെ ഭര്‍ത്താവ് സോനു കൊലപ്പെടുത്തിയതാണന്ന് പിതാവ് ആരോപിച്ചു. തുടര്‍ന്ന് കൊലക്കുറ്റം ആരോപിച്ച് കേസ് എടുത്ത് ജയിലില്‍ അടക്കുകയായിരുന്നു. കേസിലെ പ്രതിയായ ഭര്‍ത്താവ് ഇപ്പോള്‍ ജാമ്യത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.