ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണം , നിർദ്ദേശം പ്രാബല്യത്തിൽ

ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണം , നിർദ്ദേശം പ്രാബല്യത്തിൽ

ദുബായ്: യു എ ഇ യിലെ സന്ദർശക വിസ മാനദണ്ഡങ്ങളിൽ സുപ്രധാനമായ മാറ്റം പ്രാബല്യത്തിൽ വന്നതായി ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു .ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നതാണ് നിർദ്ദേശം. 2 മാസമാണ് നിലവിൽ രാജ്യത്തെ സന്ദർശക വിസ കാലാവധി. 

ഇതുവരെ യു എ ഇ വിടാതെ തന്നെ വിസ പുതുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇന്ന് മുതൽ ഇത് നിർത്തലാക്കി എന്നാണ് വിവരം. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും നാളെയോടെ വ്യക്തത വരുമെന്ന് പ്രതീഷിക്കുന്നു എന്നും ട്രാവൽ ഏജന്റുമാർ പറയുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.