മേഘാലയയില്‍ ഓപ്പറേഷന്‍ ലോട്ടസ്; നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

മേഘാലയയില്‍ ഓപ്പറേഷന്‍ ലോട്ടസ്; നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഷില്ലോങ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മേഘാലയയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ്. തൃണമുല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ക്കിടെയാണ് ഒരു പാര്‍ട്ടി അംഗം ഉള്‍പ്പടെ നാല് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയത്. 

തൃണമുല്‍ കോണ്‍ഗ്രസ് എംഎല്‍എ സാങ്പ്ലിയാങ്, നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളായ ഹെര്‍ലിന്‍ സാങ്മ, ബെനഡിക്ട് മരാക്, സ്വതന്ത്ര എംഎല്‍എ സാമുവല്‍ സാങ്മ എന്നിവരാണ് ഡെല്‍ഹി ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇതോടെ തൃണമുല്‍ കോണ്‍ഗ്രസ് അംഗബലം 11 ആയി കുറഞ്ഞു.  

കഴിഞ്ഞ വര്‍ഷം നവംബറില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരും കൂറുമാറിയതിന്റെ ഫലമായി 60 അംഗ നിയമസഭയില്‍ 12 അംഗങ്ങളുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയിലെ പ്രധാന പ്രതിപക്ഷമായിരുന്നു. ഒരാള്‍ രാജിവച്ചതോടെ ഇപ്പോഴത് 11 ആയി കുറഞ്ഞു. 

2023 മാര്‍ച്ചില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൂറുമാറ്റം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎ കണ്‍വീനറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.