ദുബായ് : ദുബായില്‍ ക്രിമിനല്‍ കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ 77 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. സുരക്ഷാ സംവിധാനങ്ങള്‍ വർദ്ധിപ്പിച്ചതും സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് പോലീസ് സ്റ്റേഷനുകളുടെയും ഡയറക്ടർമാരുടെയും ജീവനക്കാരുടെയും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമാണ് ക്രിമിനല്‍ കേസുകള്‍ കുറയാന്‍ ഇടയാക്കിയതെന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ സാന്നിധ്യത്തിൽ ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ആനുകാലിക യോഗത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദുബായ് പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് മേധാവി, വിവിധ പോലീസ് സ്റ്റേഷനുകളിലെ ഡയറക്ടമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ക്രിമിനൽ ഇൻഡിക്കേറ്റർ ഉൾപ്പെടെയുള്ള പോലീസ് സ്‌റ്റേഷൻ മേഖലയിലെ പ്രധാന ഒമ്പത് തന്ത്രപ്രധാന സൂചകങ്ങള്‍ ഉപയോഗിച്ചു രേഖപ്പെടുത്തിയ റിപ്പോർട്ടാണ് അവതരിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.