ന്യുഡല്‍ഹി: കോണ്‍ഗ്രസിന് രാജ്യത്ത് ഒരു മാറ്റവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം തങ്ങളല്ലെന്നും ആം ആദ്മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാന്‍.
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണം ആം ആദ്മിയാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് സമയത്ത് ഒരു തവണ മാത്രമാണ് രാഹുല്‍ ഗുജറാത്ത് സന്ദര്‍ശിച്ചത്. തന്റെ ഒരു സന്ദര്‍ശനത്തിലൂടെ തെരഞ്ഞടുപ്പില്‍ വിജയിക്കാമെന്ന് അദ്ദേഹം കരുതി. സൂര്യന്‍ അസ്തമിക്കുന്നിടത്താണ് (ഗുജറാത്ത്) തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ സൂര്യന്‍ ഉദിക്കുന്ന (കന്യാകുമാരി)ഇടത്താണ് അദ്ദേഹം പദയാത്ര ആരംഭിച്ചത്.
ആദ്യം അദ്ദേഹം തന്റെ സമയം ശരിയാക്കട്ടെ. കോണ്‍ഗ്രസിന് രാജ്യത്ത് ഒരു മാറ്റവും കൊണ്ടുവരാന്‍ കഴിയില്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുകയാണ്. പാര്‍ട്ടി വളരെ ദരിദ്രമായി. അവര്‍ തങ്ങളുടെ എംഎല്‍എമാരെ എതിര്‍പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ വില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് കോമയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. 1985ലെ തിരഞ്ഞെടുപ്പില്‍ 149 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ 37 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബിജെപി മറികടന്നത്. 182 സീറ്റുകളില്‍ ഇത്തവണ 156 സീറ്റുകളും ബിജെപി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.