120 പ്രളയ് മിസൈല്‍ വാങ്ങാന്‍ അനുമതി; ചൈന, പാക് അതിര്‍ത്തിയില്‍ വിന്യസിക്കും

120 പ്രളയ് മിസൈല്‍ വാങ്ങാന്‍ അനുമതി; ചൈന, പാക് അതിര്‍ത്തിയില്‍ വിന്യസിക്കും

ന്യൂഡല്‍ഹി: ചൈന- പാക് അതിര്‍ത്തികളില്‍ വിന്യസിക്കുന്നതിന് ഇന്ത്യന്‍ സൈന്യം 120 പ്രളയ് മിസൈലുകള്‍ വാങ്ങും. ഇതിനായി പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.

150 മുതല്‍ 500 കിലോമീറ്റര്‍ വരെ പരിധിയുള്ളതാണ് പ്രളയ് മിസൈല്‍. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് പ്രളയ് മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്. ചൈനയും പാകിസ്താനും നിലവില്‍ തന്ത്രപ്രധാന മേഖലകളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്.

ശത്രുക്കള്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ട് തടുക്കാന്‍ ഏറെ വെല്ലുവിളിയുള്ളതാണ് പ്രളയ് മിസൈല്‍.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപമെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്. 2015-ല്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്‍ദേശാനുസരണമാണ് മിസൈല്‍ പദ്ധതി ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.