സുനാമി നാശം വിതച്ചിട്ട് ഇന്ന് 18 വര്‍ഷം; കേരളത്തില്‍ നഷ്ടമായത് 236 മനുഷ്യജീവനുകള്‍

സുനാമി നാശം വിതച്ചിട്ട് ഇന്ന് 18 വര്‍ഷം; കേരളത്തില്‍ നഷ്ടമായത് 236 മനുഷ്യജീവനുകള്‍

കൊച്ചി: സുനാമി തിരമാലകള്‍ തീര ദേശത്ത് നാശം വിതച്ചിട്ട് ഇന്ന് 18 വര്‍ഷം. കേരളത്തില്‍ മാത്രം 236 ജീവനുകളാണ് സുനാമി ദുരന്തത്തില്‍ പൊലിഞ്ഞത്. ലോകമാകെ മൂന്ന് ലക്ഷം മരണം ഉണ്ടായതായിട്ടാണ് കണക്കുകള്‍.

2004 ഡിസംബര്‍ 26നായിരുന്നു സുനാമി ദുരന്തം. ഇന്‍ഡോനേഷ്യയിലെ സുമാത്രയില്‍ രൂപം കൊണ്ട ഭൂകമ്പം ലോകമാകെ ദുരിതത്തിരമാലയായി. കൊല്ലം ജില്ലയിലെ അഴീക്കലിലാണ് സുനാമി കേരളത്തില്‍ കൂടുതല്‍ നാശം വിതച്ചത്.

143 മനുഷ്യരെയാണ് ആ നാട്ടില്‍ നിന്ന് രാക്ഷസത്തിരമാല കവര്‍ന്നത്. അഴീക്കലിലെ എട്ട് കിലോമീറ്റര്‍ ഓളം പൂര്‍ണമായും കടലെടുത്തു. പരിക്കേറ്റ് ആയിരങ്ങള്‍ ചികിത്സ തേടി.

അന്ന് കടല്‍ കൊണ്ടുപോയതൊക്കെ തിരികെ പിടിക്കാന്‍ ഇനിയും അഴീക്കലുകാര്‍ക്ക് ആയിട്ടില്ല. അതില്‍ പിന്നീട് ക്രിസ്മസ് അവര്‍ക്ക് നടുക്കുന്ന ഓര്‍മ്മയാണ്. വര്‍ഷം 18 പിന്നിടുമ്പോഴും അന്നത്തെ മുറിവുകള്‍ ഉറങ്ങാതെ ഇപ്പോഴും ഈ ജനത ജീവിക്കുകയാണ്.

കൊല്ലത്തിന് പുറമേ ആലപ്പുഴ ജില്ലയിലും സുനാമി അതിന്റെ ഭീകര രൂപം പൂണ്ടു. ഇന്ത്യയില്‍ കേരളം കൂടാതെ കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ തെക്കന്‍ തീരങ്ങളിലും സുനാമി ദുരന്തം വിതച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.