ഗുജറാത്തില്‍ ഹിന്ദുത്വ വാദികളുടെ അഴിഞ്ഞാട്ടം: സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

ഗുജറാത്തില്‍ ഹിന്ദുത്വ വാദികളുടെ അഴിഞ്ഞാട്ടം: സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

വഡോദര: സാന്താക്ലോസിന്റെ വേഷം ധരിച്ച യുവാവിനെ ഗുജറാത്തില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഗുജറാത്ത് വഡോദര മകര്‍പുരയിലെ റെസിഡന്‍ഷ്യല്‍ കോളനിയില്‍ സാന്താക്ലോസിന്റെ വേഷം ധരിച്ച ശശികാന്ത് ദാബി എന്ന യുവാവിനെയാണ് ഹിന്ദുത്വ വര്‍ഗീയ വാദികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഡിസംബര്‍ 20 നാണ് സംഭവം.

മകര്‍പുര പ്രദേശത്തെ അവധൂത് സൊസൈറ്റിയില്‍ ഒരു കൂട്ടം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ആഘോഷത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ശശികാന്ത് സാന്താക്ലോസിന്റെ വേഷം ധരിച്ച് ഘോഷ യാത്രയില്‍ പങ്കെടുത്തിരുന്നു.

അതിനിടെ ഇത് ഹിന്ദു ആധിപത്യമുള്ള പ്രദേശമാണെന്നും ക്രിസ്മസ് പോലെയുള്ള ആഘോഷങ്ങള്‍ പാടില്ലെന്നും ഭീഷണിപ്പെടുത്തി ഒരു സംഘം എത്തി. സാന്താക്ലോസിന്റെ വേഷം ധരിച്ചു നിന്ന ദാബിയെ ആക്രമിക്കുകയും ചെയ്തു. ഒരു സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കെതിരെ ശശികാന്ത് ദാബി പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.