രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് സല്‍മാന്‍ ഖുര്‍ഷിദ്; വിമര്‍ശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് സല്‍മാന്‍ ഖുര്‍ഷിദ്; വിമര്‍ശനവുമായി  ബിജെപി

മൊറാദാബാദ്: രാഹുല്‍ ഗാന്ധിയെ ശ്രീരാമനോടും കോണ്‍ഗ്രസിനെ ഭാരതത്തോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും ഉപമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ താരതമ്യം.

രാഹുല്‍ അമാനുഷികനണ്. ശൈത്യത്തില്‍ നമ്മളൊക്കെ തണുത്തുവിറച്ച് ജാക്കറ്റ് ധരിച്ച് ഇരിക്കുമ്പോള്‍ ടി ഷര്‍ട്ട് ധരിച്ച് അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പുറത്തു കൂടി നടക്കുകയാണ് ഒരു യോഗിയെ പോലെ അദ്ദേഹം തന്റെ തപസ്യ അനുഷ്ഠിക്കുകയാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് കത്തയച്ച വിഷയത്തെ കുറിച്ചും ഖുര്‍ഷിദ് പ്രതികരിച്ചു. കോണ്‍ഗ്രസിനോടു മാത്രമായി കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടാനാകില്ല. രാജ്യത്തിന് മൊത്തത്തില്‍ ബാധകമായ ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസും പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുലിനെ ശ്രീരാമനുമായി താരതമ്യപ്പെടുത്തിയതിനെതിരേ ബിജെപി രംഗത്തെത്തി. താരതമ്യം ഞെട്ടിക്കുന്നതാണെന്നും മറ്റാരെയെങ്കിലും മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഖുര്‍ഷിദിന് ധൈര്യമുണ്ടോയെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് ജയ് ഹിന്ദ് ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.