വിദേശത്തു നിന്നു വന്ന 39 പേര്‍ക്ക് കോവിഡ്; ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയേക്കും

വിദേശത്തു നിന്നു വന്ന 39 പേര്‍ക്ക് കോവിഡ്; ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയേക്കും

ന്യൂഡല്‍ഹി: രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും കേന്ദ്രം അറിയിച്ചു. ചൈനയില്‍നിന്നും മറ്റ് അഞ്ചിടങ്ങളില്‍നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് അടുത്തയാഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്. 

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്‌കോങ്, തായ്ലന്‍ഡ്, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രിക്കാര്‍ക്കാണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുന്നത്. ഇവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും എയര്‍ സുവിധ ഫോം പൂരിപ്പിക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ വിമാനമാര്‍ഗം രാജ്യത്തെത്തിയ 6,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന രണ്ട് ശതമാനം ആള്‍ക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.