ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് രാജ്യത്ത് എവിടെയിരുന്നും സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഇന്ത്യയില്‍ എവിടെ ആയിരുന്നാലും സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്താനാണ് അവസരമൊരുങ്ങുന്നത്. പുതിയ നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത മാസം 16 ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പാകെ അവതരിപ്പിക്കും.
പുതുതായി വികസിപ്പിച്ച എം 3 ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് നിന്ന് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാതെ തന്നെ അവരുടെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. എട്ട് ദേശീയ പാര്‍ട്ടികളുടെയും 57 പ്രാദേശിക പാര്‍ട്ടികളുടെയും യോഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്. ഈ യോഗത്തില്‍ പുതിയ വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കും.
യുവാക്കള്‍ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ജനുവരി 31 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.