കോവിഡ് ജാഗ്രത: പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇന്ന് മുതല്‍

കോവിഡ് ജാഗ്രത: പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: കോവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രത്യേക മുന്നൊരുക്കങ്ങള്‍. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും.

കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കും. ചൈന അടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജനുവരി ഒന്നു മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ചൈന, ഹോങ്കോങ്ങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി ഈ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

നേരത്തെ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേരെ റാന്‍ഡം ടെസ്റ്റിങിന് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 40 അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.