ന്യൂഡല്‍ഹി: ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. ഉഭയ കക്ഷി ധാരണ പ്രകാരമുള്ള വാര്‍ഷിക ആചാരത്തിന്റെ ഭാഗമായാണിത്. സംഘര്‍ഷ സമയത്ത് ആക്രമണം നടത്തരുതെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ 31 വര്‍ഷമായി ഇത് തുടരുന്നുണ്ട്. 1988 ഡിസംബര്‍ 31 നാണ് ഇതുസംബന്ധിച്ച ഉഭയകക്ഷി കരാര്‍ നിലവില്‍ വന്നത്.
1991 ജനുവരി 27 ന് ഈ കരാര്‍ ഭേദഗതി ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരതയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ കൈമാറ്റം. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ അധികൃതര്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പട്ടിക കൈമാറിയിരുന്നു. ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പാകിസ്ഥാനും പട്ടിക എത്തിച്ചു.
സാധാരണക്കാരും സൈനികരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള തടവുകാരുടെ പട്ടികയാണ് ഇരുരാജ്യവും ഇതിനൊപ്പം കൈമാറിയത്. 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാക് ജയിലില്‍ കഴിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.