ജമ്മു കാശ്മീരില്‍ വീണ്ടും സ്‌ഫോടനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍

ജമ്മു കാശ്മീരില്‍ വീണ്ടും സ്‌ഫോടനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍

ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട ജമ്മു കാശ്മീരില്‍ ഇന്ന് വീണ്ടും സ്‌ഫോടനം. ഇന്നലെ വെടിവയ്പ്പുണ്ടായ അപ്പര്‍ ഡംഗ്രിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേര്‍ അത്യാസന്ന നിലയിലാണ്. പത്തോളം പേര്‍ക്ക് പരിക്കുണ്ട്.

ഇന്നലെയാണ് ഡംഗ്രിയില്‍ ആദ്യത്തെ ആക്രമണം നടന്നത്. വൈകിട്ടായിരുന്നു സംഭവം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ നാട്ടുകാരുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് പേര്‍ ഇന്നലെ തന്നെ മരിച്ചു.

പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ മൂന്ന് പേര്‍ അത്യാസന്ന നിലയിലായിരുന്നു. ഇതില്‍പെട്ട ഒരാളാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അത്യാസന്ന നിലയിലുള്ളവരെ കശ്മീരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.